New Update
/sathyam/media/media_files/2024/11/15/gAvMb1VwZlU4wktA0jDB.png)
പത്തനംതിട്ട: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം സുഖമമായി നടപ്പാക്കുന്നതിനായി പോലിസിന്റെ ഭാഗത്ത് നിന്ന് എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് പോലീസ് ചീഫ് കോർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്. ഏകദേശം 14000ത്തോളം പോലിസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. പമ്പയിൽ മുൻഗണന നോക്കി പാർക്കിങ് അനുവധിക്കും. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഭക്തജനങ്ങൾ പാലിക്കണമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
ഓൺലൈൻ ബുക്കിങ്ങുമായി വരുന്ന എല്ലാവരും സമയക്രമങ്ങളിൽ സഹകരിക്കണം. സുഖമമായ ദർശനം അനുവദിക്കാനുള്ള സഹകരണം അഭ്യർത്ഥിക്കുന്നതായും എഡിജിപി പറഞ്ഞു.