ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശല്‍ വിവാദം: പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി, ഓഫീസില്‍ നിന്ന് ഫയലുകള്‍ ശേഖരിച്ചു

New Update
sabarimala 22

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശല്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി. 

Advertisment

ഓഫീസില്‍ നിന്ന് ഫയലുകള്‍ ശേഖരിക്കുകയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടുകയും ചെയ്തു.

പ്രത്യേക അന്വേഷണ സംഘം ദേവസ്വം വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ സി ഐമാരാണ് ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.

Advertisment