കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
/sathyam/media/media_files/2025/10/11/untitled-2025-10-11-11-22-27.jpg)
കൊച്ചി: ശബരിമല സന്നിധാനത്തെ സ്വർണ്ണമുതലുകൾ തന്ത്രപൂർവ്വം കൊള്ളയടിച്ചു കൊണ്ടു പോകുന്നവർക്കെതിരെയും അവർക്ക് അതിനുള്ള വഴിയൊരുക്കി നൽകി പങ്കുപറ്റുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ ആവശ്യപ്പെട്ട് അയ്യപ്പവിശ്വാസീസമൂഹം നാമജപ, പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു.
Advertisment
ശനിയാഴ്ച വൈകിട്ട് 5ന് പെരുമ്പാവൂരിലാണ് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
കുഴിപ്പിള്ളിക്കാവ് ശ്രീഭഗവതീക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച് നഗരത്തിലൂടെ ശ്രീധർമ്മശാസ്താ ക്ഷേത്രമൈതാനത്ത് ജാഥ സമാപിക്കും.
കേരളത്തിൽ ദേവസ്വം ബോർഡ് ഭരണം കയ്യാളുന്നവർ ഈ സ്വർണ്ണക്കടത്തിനു കൂട്ടു നിൽക്കുന്നുവെന്ന ആരോപണം കർമ്മസമിതി മുന്നോട്ടുവയ്ക്കുന്നുണ്ട്. അവർക്കെതിരെക്കൂടിയുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.