ശബരിമല സ്വർണ മോഷണക്കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു. സുധീഷ് കുമാറിന് ജാമ്യമില്ല

New Update
sabarimala-8

കൊല്ലം: ശബരിമല സ്വർണ മോഷണക്കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. 

Advertisment

കൊല്ലം വിജിലൻസ് കോടതിയാണ് എസ് ഐ ടി യുടെ കസ്റ്റഡിയിലേക്ക് വിട്ടത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കട്ടിള പാളി കേസിലും മുരാരി ബാബുവിനെ ധ്വാരപാലക ശില്പ കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്.

അതേസമയം, സ്വര്‍ണ മോഷണ കേസിലെ പ്രതിയായ സുധീഷ് കുമാറിന് ജാമ്യമില്ല. മുൻ എക്സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.

എന്നാൽ ഉദ്യോഗസ്ഥനെന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജനാണ് ഹാജരായത്. സ്വർണ മോഷണത്തില്‍ ഉൾപ്പെട്ട ഉന്നത വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്.

Advertisment