ശബരിമല സ്വർണ്ണക്കൊള്ള. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ മൊഴി എടുക്കാൻ നീക്കം. നിലവിലെ അന്വേഷണത്തിൽ അന്ന് മന്ത്രിയായിരുന്ന കടകംപള്ളിയെയും ചോദ്യം ചെയ്‌തേക്കും. മുരാരി ബാബുവും ഉണ്ണകൃഷ്ണൻ പോറ്റിയും വീണ്ടും എസ്.ഐ.ടി കസ്റ്റഡിയിൽ

New Update
prasanth kadakam potti babu

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ പി.എസ് പ്രശാന്തിന്റെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി.

Advertisment

ദ്വാരപാലക ശിൽപങ്ങൾ 2024ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രശാന്തിൽ നിന്നും എസ്.ഐ.ടി ചോദിച്ചറിയുക.

അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്പോൺസറെന്ന നിലയിൽ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2024ൽ ബോർഡ് അനുവാദം നൽകിയിരുന്നു.

unnikrishnan potty-2


തിളക്കം മങ്ങിയതിനാൽ പരിഹരിക്കാൻ ഗ്യാരന്റി ഉണ്ടായിരുന്നുവെന്നാണ് കാരണമായി പറഞ്ഞത്. ശിൽപ്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി നേരിട്ടു കൊണ്ടുപോയി സ്വർണം പൂശാൻ ആദ്യം അനുമതി നൽകിയുള്ള തീരുമാനം പിന്നീട് ബോർഡ് തിരുത്തുകയും ചെയ്തിരുന്നു.


ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശി തിരിച്ചെത്തിച്ചെന്നും ഇതിന് മതിയായ രേഖകളുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് പി.എസ് പ്രശാന്തിന്റെ നിലപാട്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാതന്ത്ര്യം നൽകിയുള്ള ഉദ്യോഗസ്ഥരുടെ ആദ്യ തീരുമാനവും പിന്നീടുണ്ടായ തിരുത്തൽ സാഹചര്യവും എസ്ഐടി വിശദമായി ചോദിച്ചറിയും. അസ്വാഭാവികതകളുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും.

ps prasanth

പ്രശാന്തിനെതിരേയും ഹൈക്കോടതി നിർണ്ണായക നിരീക്ഷണം നടത്തിയിട്ടുണ്ട്. അങ്ങനെെയങ്കിൽ കേസിൽ മൂന്നാമത് ഒരു എഫ്.ഐ.ആറിന് കൂടി സാധ്യത തെളിയും. നിലവിൽ 2018ലെ ദേവസ്വം ബോർഡിന്റെ കാലത്തുണ്ടായ രണ്ട് സ്വർണ്ണ കൊള്ളയിലാണ് അന്വേഷണം നടക്കുന്നത്.

2024ൽ ദ്വാരപാലക ശിൽപ്പം വീണ്ടും സ്വർണ്ണം പൂശാൻ കൊടുത്തതാണ് സംഭവം പുറത്തറിയാൻ കാരണം. അന്ന് ഹൈക്കോടതി ഇടപെടൽ കാരണം കൊള്ള നടന്നില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.

MURARI-BABU

ഇതിനിടെ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ കൊല്ലം വിജിലൻസ് കോടതി രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു.

ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ ജാമ്യഹർജി വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് തള്ളിയിട്ടുണ്ട്. മുരാരി ബാബുവിനെ ദ്വാരപാലക കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്.

Advertisment