41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തി, ശബരിമല നട അടച്ചു

New Update
pathanamthitta sabarimala

പത്തനംതിട്ട: 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തിയായി. മണ്ഡല പുജയ്ക്ക് ശേഷം വിവിധ ചടങ്ങുകൾ പൂർത്തിയാക്കി രാത്രി 10 മണിക്കാണ് ഹരിവരാസനം പാടി നട അടച്ചത്. 

Advertisment

30 ലക്ഷത്തിലധികം വരുന്ന തീർത്ഥാടകർക്ക് സുഖദർശനം ഉറപ്പാക്കിയ മണ്ഡലകാലം കൂടിയാണ് സമാപിക്കുന്നത്. ഇത്തവണ റെക്കാർഡ് വരുമാനമാണ് ശബരിമലയിൽ ലഭിച്ചത്. കഴിഞ്ഞ 40 ദിവസത്തിനിടെ 332 കോടി രൂപ ശബരിമലയിൽ വരുമാനമായി ലഭിച്ചു. 

കാണിക്കയായി 83 കോടി രൂപയുമാണ് ലഭിച്ചത്.കഴിഞ്ഞവർഷം മണ്ഡലകാലത്ത് 297 കോടി രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30നാണ് ഇനി ശബരിമല നട തുറക്കുന്നത്.

അതേസമയം മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27/12/25) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്.

Advertisment