New Update
/sathyam/media/media_files/2025/12/13/vn-vasavan-3-2025-12-13-15-36-46.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കാതെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍.
Advertisment
വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണ്, അതിനിടയില്‍ ഓരോ സംഭവത്തിനും പ്രതികരിക്കുന്നത് ശരിയല്ലെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
അതേസമയം, സ്വര്‍ണക്കൊള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. എസ്‌ഐടി പ്രവര്‍ത്തിക്കുന്നത് കോടതിയുടെ നിര്‍ദേശ പ്രകാരമാണ്.
അന്വേഷണ സംഘത്തിന് നടപടി സ്വീകരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അറസ്റ്റ് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us