/sathyam/media/media_files/bFgjrPPwMw4DumHqJACW.jpg)
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയും
അഴുതക്കടവ് വഴി ജനുവരി 14 ന് രാവിലെ 8 മണിവരെയും മുക്കുഴി വഴി രാവിലെ 10 മണിവരെയും മാത്രമേ അയ്യപ്പഭക്തരെ കടത്തിവിടുകയുള്ളു എന്ന് കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു.
മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിന് ശേഷം ഇതുവരെ 8 ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്.
മകര വിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളത്ത് നിന്നും പുറപ്പെടും. പന്തളം വലിയ കോയിക്കൽ ശ്രീ ധർമ്മശാസ്‌ത ക്ഷേത്രത്തിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഘോഷയാത്ര പുറപ്പെടുക.
പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ജനുവരി 14ന് വൈകിട്ടോടെ ഘോഷയാത്ര സന്നിധാനത്ത് എത്തും. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us