New Update
/sathyam/media/media_files/2026/01/12/2771670-untitled-1-2026-01-12-15-43-50.jpg)
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടിക്ക് ഹൈകോടതിയുടെ രൂക്ഷ വിമർനം. കേസിൽ പ്രതി ചേർത്ത ശങ്കര ദാസിന്‍റെ അറസ്റ്റ് വൈകുന്നതിലാണ് ജസ്റ്റിസ് ബദറുദ്ദീൻ വിമർശനം ഉന്നയിച്ചത്.
Advertisment
പ്രതിചേർത്ത ഒരാൾ അന്നു മുതൽ ആശുപത്രിയിലാണെന്നും മകൻ എസ്.പി ആയതു കൊണ്ടല്ലേ ആശുപത്രിയിൽ പോയതെന്നും ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്നമാണ് ജസ്റ്റിസ് ചോദിച്ചത്.
നിലവിൽ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് എസ്.ഐ.ടിയുടെ നടപടിക്കെതിരെ വിമർശനം ഉയർത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളിൽ യോജിപ്പില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
നേരത്തെ എസ്.ഐ.ടിയുടെ അന്വേഷണം ഉന്നതരിലേക്കെത്തുന്നില്ലെന്നും മെല്ലെ പോക്കുണ്ടെന്നും കോടതി വിമർശിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us