/sathyam/media/media_files/2026/01/09/kandararu-rajeevaru-2026-01-09-20-46-31.jpg)
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് പ​ണം നി​ക്ഷേ​പി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലും സ്ഥാ​പ​ന ഉ​ട​മ​യു​ടെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന.
നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ ത​ക​ർ​ന്നു​പോ​യ തി​രു​വ​ല്ല നെ​ടും​പ​റ​മ്പി​ൽ ക്രെ​ഡി​റ്റ് സി​ൻ​ഡി​ക്കേ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ത​ന്ത്രി​ക്ക് നെ​ടും​പ​റ​മ്പ് ഫി​നാ​ന്‍​സ് എ​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ക്ഷേ​പ​മു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥാ​പ​ന​ത്തി​ല്‍ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന ഉ​ട​മ എ​ന്‍.​എം. രാ​ജു​വി​ന്‍റെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
നെ​ടുംപറമ്പി​ൽ ക്രെ​ഡി​റ്റ് സി​ൻ​ഡി​ക്കേ​റ്റി​ലെ പ​രി​ശോ​ധ​ന ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലാ​ണെ​ന്നാ​ണ് ഇ​ഡി​യു​ടെ വി​ശ​ദീ​ക​ര​ണം. ഉ​യ​ർ​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് കേ​ര​ള​ത്തി​ൽ ഉ​ട​നീ​ളം ല​ക്ഷ​ങ്ങ​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ക​മ്പ​നി ന​ട​ത്തി. നി​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ നേ​ടി​യ പ​ണം ഷെ​ൽ ക​മ്പ​നി​ക​ളി​ലേ​ക്ക് വ​ക മാ​റ്റി​യെ​ന്നും ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും വാ​ങ്ങി​യെ​ന്നും ഇ​ഡി സം​ശ​യി​ക്കു​ന്നു.
ക​മ്പ​നി​യു​ടെ ഉ​ട​മ​ക​ളു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഇ​ഡി അ​റ​യി​ച്ചു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്ത്രി പ​ണം നി​ക്ഷേ​പി​ച്ചെ​ന്ന് എ​സ്ഐ​ടി സം​ശ​യി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us