ശബരിമല ദർശനത്തിനെത്തിയ മൂന്ന്‌ തീർത്ഥാടകർ കുഴഞ്ഞു വീണ്‌ മരിച്ചു

New Update
sabari-7

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ മൂന്ന്‌ തീർത്ഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു. ആന്ധ്രാപ്രദേശ്‌ സ്വദേശികളായ ‌വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശിയായ സി പി കുമാർ (44) എന്നിവരാണ്‌ മലകയറുന്നതിനിടെ കുഴഞ്ഞുവീണ്‌ മരിച്ചത്‌.

Advertisment

വ്യാഴാഴ്ച പമ്പ ഒന്നാം നമ്പർ ഷെഡിൽ വെച്ചാണ് നീലം ചന്ദ്രശേഖറിന് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വേൽപ്പുരി വെങ്കയ്യയ്‌ക്ക് നീലിമലയിൽ വെച്ച്‌ ബുധനാഴ്‌ച്ച രാത്രി എട്ടരയോടെയാണ് നെഞ്ചുവേദന ഉണ്ടായത്. തുടർന്ന്‌ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വ്യാഴാഴ്ച പുലർച്ചെ 3.23 ന് അപ്പാച്ചിമേട്ടിൽ വെച്ചാണ് സി പി കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് അപ്പാച്ചിമേട്‌ കാർഡിയോളജി സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു

Advertisment