New Update
/sathyam/media/media_files/XzD7b8R17WqyzbxP3nvK.jpg)
ശബരിമല: മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് നാലിനാണ് നട തുറന്ന് ദീപം തെളിയിക്കുക. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.
വൈകിട്ട് നാലിന് നട തുറന്ന് ദീപം തെളിയിക്കുന്നതോടെ തീര്‍ത്ഥാടന കാലത്തിന് തുടക്കമാവും. ശേഷം ആഴിയില്‍ അഗ്‌നി പകരും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും.
പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ശനിയാഴ്ച്ചയാണ് ചുമതലയേല്‍ക്കുക. വൃശ്ചിക മാസം ഒന്നിന് പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. പുതിയ മേല്‍ശാന്തിമാരാകും വൃശ്ചികപ്പുലരിയില്‍ നട തുറക്കുന്നത്.