Advertisment

ശബരിമലയിലെ വരുമാനത്തിൽ വൻ വർദ്ധന; മണ്ഡലകാലം ആരംഭിച്ച് ആദ്യ 9 ദിവസത്തെ വരുമാനം 41.64 കോടി രൂപ

New Update
sabarimala new.jpg

പമ്പ: മണ്ഡലകാലം ആരംഭിച്ച് 9 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനത്തിൽ വൻ വർദ്ധന. കഴിഞ്ഞ വർഷം ഈ സമയം വരെ 28.30 കോടിയുടെ വരുമാനമാണ് ശബരിമലയിൽ നിന്ന് ലഭിച്ചതെങ്കിൽ ഇക്കുറി അത് 41.64 കോടി ആയി ഉയർന്നു. 13.33 കോടി രൂപയുടെ അധിക വരുമാനമാണ് ദിവസങ്ങൾ കൊണ്ട് ശബരിമലയിൽ നിന്ന് ഈ മണ്ഡലകാലത്ത് ലഭിച്ചത്.

Advertisment

അപ്പം, അരവണ, കാണിക്ക എന്നിവയിൽ നിന്നെല്ലാമുള്ള വരുമാനം ഉൾപ്പെടെയാണിത്. അപ്പം വരുമാനം കഴിഞ്ഞ വർഷം 1,80,27,000 ആയിരുന്നു. ഇത്തവണ അത് 2,21,30,685 ആയി ഉയർന്നു. അരവണ വരുമാനം കഴിഞ്ഞ വർഷം 11,57,13,950ഉം ഇത്തവണ 17,71,60,470ഉം ആണ്. കാണിക്കയായി ലഭിച്ച വരുമാനവും ഇക്കുറി കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 9,03,63,100 രൂപയാണ് കാണിക്കയായി ലഭിച്ചത്. ഈ വർഷം അത് 13,92,31,625 ആണ്.

6,12,290 പേരാണ് ഇന്നലെ വരെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 3,03,501 പേർ അധികമാണ് ഇത്. 

Advertisment