ശബരിമലയിൽ ഭക്തരുടെ തിരക്ക് കുറയുന്നു, ക്യൂവിലുണ്ടായിരുന്ന ഭക്തരെല്ലാം ദർശനം നടത്തി

New Update
547577

പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കുറയുന്നു. ഇന്നലെ രാത്രി 11 ന് നടയടച്ചപ്പോൾ ക്യൂവിലുണ്ടായിരുന്ന മുഴുവൻ ഭക്തരും പതിനെട്ടാം പടി ചവിട്ടി ഇന്ന് ദർശനം നേടി. ഇന്ന് പുലർച്ചെ നട തുറന്നപ്പോൾ ആദ്യദർശനം ഇവർക്കായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച് ഇന്ന് വെർച്ചൽ ക്യൂ ബുക്കിംഗ് കുറവാണ്.

Advertisment

ഇന്നലെ അയ്യപ്പ ദർശനത്തിന് അനുഭവപ്പെടുന്ന വൻ ഭക്തജന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദർശന സമയം മൂന്ന് മണിക്കൂർ വർദ്ധിപ്പിച്ചിരുന്നു. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടയടയ്‌ക്കുന്നതിന് പകരം മൂന്ന് മണിവരെ ഭക്തർക്ക് ദർശന സൗകര്യം നൽകി. വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതിന് പകരം നാലുമണിക്ക് ദർശനത്തിനായി നട തുന്നു.

Advertisment