ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യം ഉയരുന്നു; സിപിഐക്ക് പിന്നാലെ ആവശ്യം ഉന്നയിച്ച് സിപിഎമ്മും രംഗത്ത്; മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ഇരുപാര്‍ട്ടികളും; സ്‌പോട്ട് ബുക്കിംഗ് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി ഡെപ്യൂട്ടി സ്പീക്കറും

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

New Update
sabarimala rush.jpg

തിരുവനന്തപുരം: ശബരിമലയിൽ സ്‌പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണ്ടി വരും. അല്ലെങ്കില്‍ തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുമെന്നാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്.

Advertisment

വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.

നേരത്തെ സിപിഐയും സമാന ആവശ്യം ഉന്നയിച്ചിരുന്നു.  കടുപിടിത്തം ഒഴിവാക്കണമെന്ന് സിപിഐ മുഖപത്രമായ ജനയുഗവും വ്യക്തമാക്കിയിരുന്നു. അതേസമയം,  ശബരിമലയില്‍ ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ കത്ത് നൽകി.

Advertisment