New Update
/sathyam/media/media_files/2024/12/11/U49YbA6Jc5tzEnKxaK28.jpg)
മല കയറി അയ്യപ്പനെ ദർശിക്കുന്ന തീർഥാടകരാണ് ശബരിമലയിൽ വന്നു പോവുന്നതിൽ ഏറെയും.
Advertisment
എന്നാൽ മലയിറങ്ങി അയ്യപ്പനെ കാണാൻ എത്തുന്നവരുടെ എണ്ണവും ഓരോ വർഷവും വർധിക്കുകയാണ്. കാനന ഭംഗി അടുത്തറിഞ്ഞ് അയ്യപ്പനെ കാണാനായാണ് പുല്ലുമേട് വഴി മലയിറങ്ങി തീർഥാടകർ സന്നിധാനത്ത് എത്തുന്നത്.
ഈ തീർഥാടന കാലത്ത് ഇതുവരെ 28000-ത്തിലധികം തീർഥാടകർ ഈ വഴി ദർശനത്തിനായി എത്തി കഴിഞ്ഞു. കൊടും കാട്ടിലൂടെയാണ് യാത്ര.
വന്യ മൃഗങ്ങളുടെ സാന്നിധ്യവും ഈ വഴിയെത്തിയാൽ പലപ്പോഴും തീർഥാടകർക്ക് അടുത്തറിയാനാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാനന പാതയിൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് തീർഥാടകർ പറയുന്നു.
രാവിലെ എട്ടു മുതൽ 12 മണി വരെയാണ് പുല്ലുമേട് വഴി സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us