New Update
/sathyam/media/media_files/2024/12/17/tOMUlAJ1Dxz1kx32srL7.jpg)
ശബരിമല: സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്‌ലൈ ഓവറില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തന്‍ മരിച്ചു. കര്‍ണാടക രാം നഗര്‍ സ്വദേശി കുമാരസാമി(40) ആണ് മരിച്ചത്.
Advertisment
ഇന്നലെ വൈകീട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്‌ലൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്
വീഴ്ചയില്‍ ഇദ്ദേഹത്തിന് കൈക്കും കാലിനും പരുക്കേറ്റിരുന്നു. സന്നിധാനത്തെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.
വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us