/sathyam/media/media_files/2025/12/19/pankaj-govanrdhan-sabarimala-jpg-2025-12-19-18-18-58.webp)
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.ടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ വീണ്ടും അറസ്റ്റ്.
സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെയും സ്വർണം വാങ്ങിയ ബെല്ലാരി ഗോവർധനേയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ശബരിമലയിൽ നിന്നും കടത്തിയ ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് സ്മാർട്ട് ക്രിയേഷൻസിലായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏറെ അടുപ്പമുള്ള ആളാണ് പങ്കജ് ഭണ്ഡാരി. സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് വേർതിരിച്ച സ്വർണം കൽപ്പേഷ് എന്ന ഇടനിലക്കാരൻ വഴിയാണ് ഗോവർദ്ധനന് കൊടുത്തത്.
ആദ്യം മൊഴി രേഖപ്പെടുത്തിയപ്പോൾ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികൾ എന്നാണ് പങ്കജ് ഭണ്ഡാരി മൊഴി നൽകിയത്.
/filters:format(webp)/sathyam/media/media_files/2025/11/28/sabarimala-2025-11-28-07-21-15.webp)
സ്വർണപ്പാളിയാണ് കൊണ്ടുപോയത് എന്ന് വ്യക്തമായതോടെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പങ്കജ് ഭണ്ഡാരി. എസ്.ഐ.ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു വീണ്ടും അറസ്റ്റ് നടന്നത്.
ഈ മാസം അഞ്ചിന് ശേഷം കേസന്വേഷണത്തിൽ സ്തംഭനാവസ്ഥയെന്നാണ് കോടതി വിലയിരുത്തിയത്. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിർദേശിച്ചു.
ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നുവെന്നും സംരക്ഷകർ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു.
ഒരു പുണ്യ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിലും തിരുവാഭരണങ്ങളിലും പതിപ്പിച്ചിരുന്ന സ്വർണ്ണം അധികാരികൾ തന്നെ ചേർന്ന് ദുരുപയോഗം ചെയ്തുവെന്ന ആരോപണം കേട്ടുകേൾവിയില്ലാത്തതും ഗൗരവകരവുമാണ്.
കേസിനാസ്പദമായ സംഭവങ്ങൾ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് നശിപ്പിക്കാൻ കൂട്ടുനിൽക്കുന്നു. സംരക്ഷകർ തന്നെ ആരാച്ചാരായി മാറുന്ന അവസ്ഥയെന്നാണ് ഇതിനെ കോടതി ഉത്തരവിൽ വിശേഷിപ്പിച്ചത്.
സ്വർണ്ണം പൂശിയ നിലയിലുണ്ടായിരുന്ന ദ്വാരപാലക വിഗ്രഹങ്ങളും കട്ടിളകളും വെറും ചെമ്പ് പാളികളാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വർണ്ണം തട്ടിയെടുക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണ്.
ദേവസ്വം മാനുവൽ പ്രകാരം സ്വർണ്ണ ഉരുപ്പടികൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട കർശനമായ നിയമങ്ങൾ പ്രതികൾ ലംഘിച്ചുവെന്നും ജാമ്യം തള്ളിയുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/10/14/1502350-swarna-kolla-2025-10-14-16-56-32.webp)
ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വർണ്ണ വേട്ട നടക്കില്ലെന്നും, അന്വേഷണം വൻ സ്രാവുകളിലേക്ക് നീളണമെന്നും കോടതി നിർദേശിച്ചു.
അന്വേഷണത്തിൽ വിവേചനം കാണിക്കരുതെന്നും ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തിയുണ്ടെന്നും കോടതി വിമർശിച്ചു.
അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാൻസറാണെന്നും ഇത്തരം കേസുകളിൽ കോടതികൾ സമാന്തരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം.
അന്വേഷണ പരിധിയിൽ നിന്ന് ചില കുറ്റവാളികളെ ഒഴിവാക്കുകയാണോയെന്നും ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരുടെ പങ്കാളിത്തം കൂടി അന്വേഷിക്കേണ്ടതല്ലെയെന്നും കോടതി ചോദിച്ചു.
വിജയകുമാറിനെയും ശങ്കരദാസിനെയും എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ലെന്നും കോടതി ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റുണ്ടാ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us