അനന്തപുരിയിലെ അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെ ജനുവരി 14ന് ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കാൻ ബി ജെ പി. ഇത്തവണ സ്വർണ്ണക്കൊള്ളയ്ക്കെതിരെ ആയത് കൊണ്ട് വനിതാ മതിൽ തീർത്ത് പ്രതിരോധിക്കാൻ സിപിഐഎമ്മിനാവില്ല. കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത സാഹചര്യത്തിലാണ് ജ്യോതി തെളിയിക്കാൻ ബി ജെ പി രംഗത്തിറങ്ങിയത്

New Update
bjp sabari

തിരുവനന്തപുരം : ശബരിമലയിലെ ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കുന്ന കാര്യത്തില്‍, ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പരസ്പര സഹകരണമുണ്ട് എന്ന് ബി ജെ പി ആരോപിക്കുന്നു.

Advertisment

ഈ രണ്ടു കൂട്ടരും ഇരുട്ടില്‍ കള്ളന്മാരെ തപ്പുകയാണ്. സത്യത്തില്‍ കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കൊള്ളയായ ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖന്മാരായ ആളുകളുടെ പങ്കാളിത്തമുണ്ട് എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് പറഞ്ഞു.


ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് പരിമിതികളുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുകയാണെന്നും എം ടി രമേഷ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണമോഷണ, വിഗ്രഹ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ പങ്കാളിത്തമുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒരു കാരണവശാലും സിബിഐ അന്വേഷണം വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sabarimala

അദ്ദേഹത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനും ഈ കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും രമേഷ് ആരോപിച്ചു.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞ രമേഷ്  അതിന്റെ ഭാഗമായി ജനുവരി മാസം 14-ാം തീയതി, മകരസംക്രമ ദിനത്തില്‍ കേരളത്തിലെ എല്ലാ വീടുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും 'ശബരിമല സംരക്ഷണ ദീപം' തെളിയിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട് എന്ന് അറിയിച്ചു.

മകരജ്യോതി ദിവസത്തില്‍ തന്നെ, ശബരിമലയെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ഈ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ ദീപം തെളിയിക്കുന്നതെന്നും രമേഷ് പറഞ്ഞു.  

m t rramesh

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി  അമിത് ഷാ  ജനുവരി 11-ാം തീയതി സംസ്ഥാനം സന്ദര്‍ശിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം തിരുവനന്തപുരത്താണ് വരുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ള പാര്‍ട്ടിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തില്‍, മുഴുവന്‍ കേരളത്തിലെയും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചിട്ടുള്ള ജനപ്രതിനിധികളുടെ സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും.

2026-ലെ നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ആ യോഗത്തില്‍ സ്വാഭാവികമായിട്ടും ആലോചനയ്ക്ക് വരും. അതിന് ആവശ്യമായിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അമിത് ഷാ യുടെ ഭാഗത്ത് ഉണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത് എന്നും എംടി രമേഷ് പറഞ്ഞു.

amit shah

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ള ജനപ്രതിനിധികള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിനെ കൂടി മുന്‍നിര്‍ത്തികൊണ്ടുള്ള പ്രവര്‍ത്തനത്തിന് അവരെല്ലാവരും ആരംഭം കുറിക്കണമെന്ന് കൂടി ആലോചിച്ച പശ്ചാത്തലത്തിലാണ് അമിത് ഷാ യുടെ സാന്നിധ്യത്തില്‍ തന്നെ ആ സമ്മേളനം സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രാഥമികമായിട്ടുള്ള കാര്യങ്ങള്‍ കോർ കമ്മിറ്റി ആലോചിച്ചു ബാക്കി കാര്യങ്ങള്‍ പതിനൊന്നാം തീയതി അമിത് ഷാ ജി വരുന്ന സമയത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍  ചര്‍ച്ച ചെയ്തു തീരുമാനിക്കും.

ഇടത് വലത് മുന്നണികളുടെ ശബരിമല സ്വർണ്ണക്കൊള്ളയ്ക്കെതിരെ ജനുവരി 14ന് ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കുമ്പോൾ ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, എല്ലാ അയ്യപ്പ വിശ്വാസികളും അതില്‍ പങ്കെടുക്കണം എന്നാണ്  ആഗ്രഹിക്കുന്നതെന്നും എം ടി രമേഷ് പറഞ്ഞു.

Advertisment