അയ്യപ്പന്‍മാരെത്തി.. കുരുക്കില്‍പ്പെട്ട് എരുമേലി.ഇന്നു രാവിലെയും വാഹനങ്ങളുടെ നീണ്ട വരി. രാവിലെ സ്‌കൂളിലേക്കും ജോലിക്കുമായെത്തിയവരെല്ലാം കുരുക്കില്‍

കഴിഞ്ഞ സീസണില്‍ എരുമേലിയില്‍ ഇതേ നിലയില്‍ ദിവസങ്ങളോളം ഗതാഗത പ്രശ്‌നം നേരിട്ടതാണ്.

New Update
1001411292

കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിച്ചതോടെ ഇക്കുറിയും കുരുക്കില്‍പ്പെട്ട് എരുമേലി.

Advertisment

 ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നത്.

 പക്ഷേ, എല്ലാ വര്‍ഷത്തെയും പോലെ ഇക്കുറിയും ഉറപ്പ് പാഴായി. ഇന്നു രാവിലെ തന്നെ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

 മണിക്കൂറുകളോളമുണ്ടായ ഗതാഗത കുരുക്ക് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം റോഡുകളിലേക്കും നീണ്ടതോടെ അയ്യപ്പ ഭക്തരും നാട്ടുകാരും യാത്രക്കാരും ബുദ്ധിമുട്ടി.

ആവശ്യത്തിന് പോലിസ് ഉണ്ടായിട്ടും പ്രയോജനം ഇല്ലന്ന് നാട്ടുകാരും അയ്യപ്പന്‍മാരും പറയുന്നു.

രാവിലെ ജോലിക്കും സ്‌കൂളിലേക്കുമായി ഇറങ്ങിയവര്‍ കുരുക്കില്‍പ്പെട്ടു. അടുത്ത ദിവസങ്ങളിലും ഈ സ്ഥിതി ആണെങ്കില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുമെന്ന് വരെ ആശങ്കയുണ്ട്.

പേട്ടക്കവല മുതല്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ വരെ വണ്‍വേ ട്രാഫിക് ആണ്. ടി.ബി റോഡ് വഴിയാണ് ടൗണ്‍ ഒഴിവാക്കി കാഞ്ഞിരപ്പള്ളി റോഡിലേക്കു പ്രവേശിക്കേണ്ടത്.

കുറുവാമുഴി, കരിമ്പിന്‍തോട്, കൊരട്ടി സമാന്തര പാതകള്‍ വഴിയും എരുമേലി ടൗണ്‍ ഒഴിവാക്കി സഞ്ചരിക്കാം.

ടൗണ്‍ ഒഴിവാക്കി പോകാന്‍ വിവിധ റോഡുകള്‍ ഉണ്ടായിട്ടും ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടിട്ടും ടൗണില്‍ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ട് ഇഴഞ്ഞു നീങ്ങി കുരുക്ക് നീളുകയാണ്.  

കഴിഞ്ഞ സീസണില്‍ എരുമേലിയില്‍ ഇതേ നിലയില്‍ ദിവസങ്ങളോളം ഗതാഗത പ്രശ്‌നം നേരിട്ടതാണ്.

Advertisment