മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തിൽ ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു ? ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ കക്ഷിരാഷ്ട്രീയം കണ്ടിട്ടില്ല, കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി

New Update
pinarayi

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷിരാഷ്ട്രീയം കാണുന്നില്ലെന്നും കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

Advertisment

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും പേര് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും കുറ്റവാളികളെ അന്വേഷണ സംഘം കണ്ടെത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ലാഭത്തിനായി ചിത്രങ്ങള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും ശബരിമല വിഷയത്തില്‍ നിലപാട് എടുത്തതിന്റെ പേരില്‍ എല്‍ഡിഎഫിനെ മോശമായി ചിത്രീകരിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

സ്വര്‍ണ്ണക്കൊള്ള കേസിലെ അറസ്റ്റിലായ പ്രതികള്‍ സോണിയാ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

രാജ്യത്തെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കാത്ത സോണിയാ ഗാന്ധിയുടെ അപ്പോയിന്‍മെന്റ് ഈ കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നത് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഈ കാര്യങ്ങള്‍ മറച്ചുവെച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് യാതൊരു അര്‍ഥവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment