ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തില്‍ ദര്‍ശനത്തിനെത്തിയത് 53 ലക്ഷം പേര്‍.  മുന്‍ വര്‍ഷത്തേക്കാള്‍ 6 ലക്ഷം പേരുടെ വര്‍ദ്ധനവ്. വരുമാനം ലഭിച്ചത് 440 കോടി രൂപ

ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തില്‍ ദര്‍ശനത്തിനെത്തിയത് 53 ലക്ഷം പേര്‍. മുന്‍ വര്‍ഷത്തേക്കാള്‍ 6 ലക്ഷം പേര്‍ അധികമെത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. 

New Update
sabarimala11

പത്തനംതിട്ട:  ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തില്‍ ദര്‍ശനത്തിനെത്തിയത് 53 ലക്ഷം പേര്‍. മുന്‍ വര്‍ഷത്തേക്കാള്‍ 6 ലക്ഷം പേര്‍ അധികമെത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. 

Advertisment


440 കോടി രൂപ വരുമാനമാണ് സന്നിധാനത്ത് ലഭിച്ചത്. വരുമാനത്തിലും ഇത്തവണത്തെ തീര്‍ഥാടനകാലത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 80 കോടി രൂപ അധിക വരുമാനം ലഭിച്ചുവെന്നും മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.


കൃത്യമായ മുന്നോരുക്കം നടത്തിയത് നേട്ടമായെന്നും ശബരിമലയില്‍ എത്തിയ ഒരു ഭക്തനും ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ട അവസ്ഥ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ റോപ് വേ യാഥാര്‍ത്ഥ്യമായാല്‍ ഡോളി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


ഡോളി പ്രവര്‍ത്തനം അവാസാനിപ്പിക്കുമ്പോള്‍ ഡോളി ചുമന്നവരുടെ ജോലി പ്രശ്‌നം പ്രത്യേകമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


 

Advertisment