/sathyam/media/media_files/YG2cE5y3Fia6WLXFb1f5.jpg)
ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം 18 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ശ​ബ​രി​മ​ല​യി​ൽ ആ​കെ എ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 15 ല​ക്ഷം ക​വി​ഞ്ഞു.
ഔ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം ഡി​സം​ബ​ർ മൂ​ന്ന് വൈ​കി​ട്ട് വ​രെ 14,95,774 പേ​രാ​ണ് എ​ത്തി​യ​ത്.
ഏ​ഴി​ന് ശേ​ഷ​മു​ള്ള എ​ണ്ണം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഭ​ക്ത​രു​ടെ എ​ണ്ണം 15 ല​ക്ഷം ക​വി​യും.
ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ 12 മു​ത​ൽ വൈ​കി​ട്ട് ഏ​ഴ് വ​രെ 66,522 പേ​രാ​ണ് സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​ത്.
തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​നാ​ൽ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ദ​ർ​ശ​നം ല​ഭി​ച്ചാ​ണ് ഭ​ക്ത​ർ മ​ല​യി​റ​ങ്ങു​ന്ന​ത്.
ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ​തോ​ടെ സ്പോ​ട്ട് ബു​ക്കിം​ഗി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ല​വി​ൽ സ​ന്നി​ധാ​ന​ത്തെ തി​ര​ക്ക് അ​നു​സ​രി​ച്ചാ​ണ് നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് സ്​പോ​ട്ട് ബു​ക്കിം​ഗ് ന​ല്‍​കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us