ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്തെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ഇ​ന്നു രാ​ത്രി പ​ത്തി​ന് അ​വ​സാ​നി​ക്കും.

രാ​ജ​പ്ര​തി​നി​ധി​യു​ടെ ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മേ​ല്‍​ശാ​ന്തി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ വി​ഭൂ​തി​യ​ഭി​ഷേ​കം ന​ട​ത്തി ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​യ്ക്കും

New Update
sabarimala

ശ​ബ​രി​മ​ല: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്തെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ഇ​ന്നു രാ​ത്രി പ​ത്തി​ന് അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭ​ക്ത​രെ പ​മ്പ​യി​ല്‍ നി​ന്ന് ക​ട​ത്തി വി​ടും.

Advertisment

ദ​ര്‍​ശ​ന കാ​ല​യ​ള​വ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​ന്ന​ലെ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ക​ല്‍ പ​മ്പ​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നു.

സ​ന്നി​ധാ​ന​ത്തു ത​ങ്ങി​യ അ​യ്യ​പ്പ​ഭ​ക്ത​ര്‍ താ​ഴെ എ​ത്തി​യ​ശേ​ഷ​മാ​ണ് പി​ന്നീ​ട് ആ​ളു​ക​ളെ ക​യ​റ്റി​വി​ട്ട​ത്. ദ​ര്‍​ശ​ന​ത്തി​നു​ള്ള ക്യൂ ​മ​ര​ക്കൂ​ട്ടം​വ​രെ നീ​ണ്ടു. ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ര്‍ ഇ​ന്ന​ലെ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു.

നെ​യ്യ​ഭി​ഷേ​കം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. രാ​ത്രി പ​ത്തി​ന് ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​ച്ച ശേ​ഷം മ​ണി​മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ല്‍ രാ​ജ​പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഗു​രു​തി ആ​രം​ഭി​ക്കും.

നാ​ളെ രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക്ക് മാ​ത്ര​മാ​ണ് ദ​ര്‍​ശ​നം. ഗ​ണ​പ​തി ഹോ​മ​ത്തി​നു ശേ​ഷം തി​രു​വാ​ഭ​ര​ണ മ​ട​ക്ക​ഘോ​ഷ​യാ​ത്ര പ​ന്ത​ളം സ്രാ​മ്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും.

രാ​ജ​പ്ര​തി​നി​ധി​യു​ടെ ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മേ​ല്‍​ശാ​ന്തി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ വി​ഭൂ​തി​യ​ഭി​ഷേ​കം ന​ട​ത്തി ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​യ്ക്കും.

താ​ക്കോ​ല്‍​ക്കൂ​ട്ടം രാ​ജ​പ്ര​തി​നി​ധി​ക്ക് മേ​ല്‍​ശാ​ന്തി കൈ​മാ​റും. പ​തി​നെ​ട്ടാം പ​ടി​യി​റ​ങ്ങി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​തി​നി​ധി​ക​ളു​ടെ​യും മേ​ല്‍​ശാ​ന്തി​യു​ടെ​യും സാ​ന്നി​ദ്ധ്യ​ത്തി​ല്‍ താ​ക്കോ​ല്‍​ക്കൂ​ട്ടം ശ​ബ​രി​മ​ല അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍​ക്ക് രാ​ജ​പ്ര​തി​നി​ധി കൈ​മാ​റും. മാ​സ​പൂ​ജ​ചെ​ല​വി​നാ​യി പ​ണ​ക്കി​ഴി ന​ല്‍​കി പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങും.

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള സ്പോ​ട്ട് ബു​ക്കിം​ഗ് കൗ​ണ്ട​റു​ക​ള്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​ന്ന ഇ​ന്ന് വ​രെ പ്ര​വ​ര്‍​ത്തി​ക്കും. പ​മ്പ, നി​ല​യ്ക്ക​ൽ, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യം. വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗും ഇ​ന്നു​വ​രെ​യു​ണ്ട്. വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി 30,000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5,000 പേ​രെ​യും ക​ട​ത്തി​വി​ടും.

Advertisment