/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ.ഡി കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകിയേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചയാകും.
പൂര്‍ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താനാണു ഇ.ഡി. തീരുമാനം. അതേസമയം, പ്രതിപ്പട്ടികയില്‍ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യല്‍ തുടരും.
പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതല്‍ 2025 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടാണു പരിശോധിച്ചത്.
തിരുവനന്തപുരത്ത് അടക്കം ഭൂമികള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ.ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകള്‍ നേരത്തെ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/20/sabarimala-ed-2026-01-20-19-15-04.png)
രണ്ടു ദിവസം മുന്‍പാണു ഉണ്ണികൃഷ്ണന്‍ പോറ്റിക്കു ജാമ്യം കിട്ടി പുറത്തു വന്നത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി എങ്കിലും രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിനു പുറത്തേക്ക് വരുന്നതിനു കാരണം 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണ്.
അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ മുരാരി ബാബുവിനും ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി പോറ്റിയ്ക്കും ജാമ്യം കിട്ടിയത്. മുരാരി ബാബുവിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
ഫെബ്രുവരി 11 എന്‍. വാസു, 20 സി.പി.എം നേതാവ് പത്മകുമാര്‍ അടക്കമുള്ള മറ്റു പ്രതികളുടെയും അറസ്റ്റു നടന്ന് 90 ദിവസം പൂര്‍ത്തിയാകും. നിലവിലെ സാഹചര്യത്തില്‍ ഇരുവര്‍ക്കും കൂടി ജാമ്യം ലഭിച്ചേക്കും.
ഇവര്‍ പുറത്തിറങ്ങുന്ന മുറയ്ക്കു ഇ.ഡി ഇവരെയും ചോദ്യം ചെയ്യും. അതേസമയം, സ്വര്‍ണ കൊള്ളയില്‍ പോറ്റി എന്തു വെളിപ്പെടുത്തല്‍ ഇ.ഡിയോട് നടത്തും എന്നതും കാത്തിരുന്നു കാണണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us