/sathyam/media/media_files/2025/10/03/gold-plste-2025-10-03-18-43-46.jpg)
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണക്കൊള്ളയുടെ ദുരൂഹത വര്‍ദ്ധിപ്പിച്ച് രമേശ് ചെന്നിത്തല സൂചിപ്പിച്ച വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്‌ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്.
ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്ന് വ്യവസായി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയത് എന്നാണ് മൊഴിയില്‍ പറയുന്നത്.
സ്വര്‍ണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഈ കച്ചവടത്തിന്റെയും ഇടനിലക്കാരന്‍.
'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറ്റം നടന്നു.
ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്നാണ് വ്യവസായിയുടെ മൊഴിയില്‍ പറയുന്നത്.
ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്നും വ്യവസായി മൊഴി നല്‍കി.
മൊഴിയുടെ ആധികാരികത കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us