/sathyam/media/media_files/2025/11/25/a-padmakumar-n-vasu-rahul-mankoottathil-2025-11-25-14-36-54.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിരോധത്തിലായ സി.പി.എം തിരിച്ചടിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഓഡിയോ ചർച്ചയാക്കാൻ ഒരുങ്ങുന്നു.
ശബരിമലയിൽ നടത്തിയ സ്വർണ്ണ ക്കൊള്ളയിൽ സി.പി.എം നേതാക്കളായ എ.പത്മകുമാർ, എൻ.വാസു എന്നിവരടക്കം അറസ്റ്റിലായതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/25/n-vasu-2025-11-25-14-39-40.jpg)
ഇതിനെ അതിജീവിക്കാനാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഓഡിയോ വ്യാപകമായി പ്രചരിപ്പിച്ച് ചർച്ചയാവക്കാൻ സി.പി.എം തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ഇടത് സൈബർ പോരാളികളെ ഉപയോഗപ്പെടുത്തി ഓഡിയോ വ്യാപകമായി പ്രചരിപ്പിക്കാനാണ് ധാരണ രൂപപ്പെട്ടിട്ടുള്ളതെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
രാഹുലുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന ആരോപണങ്ങൾ കോൺഗ്രസിനെതിരെ തിരിക്കാനാണ് സി.പി.എം തീരുമാനം. എന്നാൽ വിഷയത്തിൽ ഇതുവരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാതിരുന്നതോടെ രാഹുലിനെതിരായ ആരോപണങ്ങൾക്ക് അടിത്തറയില്ലെന്നതും സി.പി.എമ്മിനെ കുഴക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ പാർട്ടി സൈബർ പോരാളികളിലൂടെ പ്രചാരണം തുടങ്ങിവെയ്ക്കാനും പിന്നീട് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഇതുന്നയിച്ച് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മേൽക്കൈ നഷ്ടപ്പെടുത്താനാണ് നീക്കം. പാലക്കാട് ജില്ലയിലും രാഹുലിനെതിരെ പ്രചാരണം തുടങ്ങാൻ സി.പി.എമ്മും ബി.ജെ.പിയും തീരുമാനിച്ചു കഴിഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/21/a-padmakumar-2025-11-21-14-11-28.jpg)
ശബരിമല സ്വർണ്ണക്കൊള്ളയിൽ അകത്തായ പത്മകുമാർ ഇപ്പോഴും പാർട്ടിയിൽ തുടരുന്നുണ്ടെന്ന കോൺഗ്രസിന്റെ ആരോപണം സി.പി.എമ്മിനെ വീണ്ടും വെട്ടിലാക്കിയിട്ടുണ്ട്.
പത്മകുമാറിനെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കുന്നതിൽ സി.പി.എമ്മിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. അതുകൊണ്ട് തൽക്കാലം കുറ്റാരോപിതൻ എന്ന ലേബലിൽ പത്മകുമാറിനെ വെള്ളപൂശുമ്പോഴാണ് രാഹുലിനെതിരായ നിലപാട് പാർട്ടിക്ക് വിനയാകുന്നത്.
അതുകൊണ്ട് തന്നെ ഇരയോട് പരാതി എഴുതി വാങ്ങാനുള്ള സമ്മർദ്ദങ്ങൾ തുടരാനാണ് സി.പി.എം തീരുമാനം. തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം കൈവിട്ട് പോയാൽ മൂന്നാം പിണറായി സർക്കാർ എന്ന സി.പി.എം അജൻഡ ഇല്ലാതാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.
അതുകൊണ്ട് തന്നെ എങ്ങനെയും തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ അരയും തലയും മുറുക്കി ഇറങ്ങാനാണ് പാർട്ടി തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us