/sathyam/media/media_files/2025/12/30/kadakampalli-durendran-ps-prasanth-2025-12-30-14-43-58.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ചോദ്യം ചെയ്യൽ വീണ്ടും ഉന്നതരിലേക്ക് തിരിഞ്ഞതോടെ സി.പി.എമ്മിൽ കടുത്ത പ്രതിസന്ധി ഉടലെടുക്കുന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് എന്നിവരെയാണ് എസ്.ഐ.ടി ഇക്കഴിഞ്ഞ ശനിയാഴ്ച്ച ചോദ്യം ചെയ്തത്.
സ്വർണ്ണക്കൊള്ളയിൽ എസ്. ഐ.ടി അന്വേഷണം നീളുന്നത് വലിയ മീനിലേക്കെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച്ച കടകംപള്ളി സുരേന്ദ്രനും പി.എസ് പ്രശാന്തും ചോദ്യം ചെയ്യലിന് വിധേയരായതോടെ രാഷ്ട്രീയമായി സി.പി.എം കടുത്ത പ്രതിരോധത്തിലാണ്.
താൻ ചോദ്യം ചെയ്യലിന് വിധേയനായെന്ന വിവരം കടകംപള്ളി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു കഴിഞ്ഞു. സ്വർണ്ണക്കൊള്ളയിലെ പ്രധാന കണ്ണിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം മന്ത്രിയാണ് ബോർഡിലേക്ക് പറഞ്ഞു വിട്ടതെന്ന് മുൻ ബോർഡ് പ്രസിഡൻ്റ് പത്മകുമാർ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാവാം കടകം പള്ളിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.
ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്.ഐ ടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. അതു കൊണ്ട് തന്നെ കേസ് അന്വേഷണത്തിൻ്റെ നിർണായക ഘട്ടത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
സ്വർണ്ണക്കൊള്ളയിൽ കടകം പള്ളി സുരേന്ദ്രന് പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കും. കേസിൽ കടകംപള്ളി ആരുടെയെങ്കിലും നിർദ്ദേശം സ്വീകരിച്ചിട്ടുണ്ടോ എന്നും പരിശോധനകൾ നടന്നേക്കും. അന്വേഷണം വമ്പൻ സ്രാവിലേക്ക് എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
ഇതിനിടെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിന് വിധേയമാക്കിയതും സർക്കാരിന് കനത്ത പ്രഹരമാണ് സമ്മാനിച്ചത്.
പ്രശാന്തിൻ്റെ കാലത്തും ഇത്തരത്തിൽ പാളികൾ പുറത്ത് കൊണ്ട് പോയി സ്വർണ്ണം പൂശാനുള്ള നീക്കങ്ങൾ നടന്നു. വെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ മുൻകാല സംഭവങ്ങളെപ്പറ്റി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇത് മന്ദീഭവിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us