ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇടക്കാല കുറ്റപത്രം അതിവേഗം സമര്‍പ്പിക്കണം. മുരാരി ബാബുവിനു പിന്നാലെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങി മറ്റു പ്രതികളും. അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നല്‍കാന്‍ എസ്ഐടി നീക്കം

അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നല്‍കാനാണ് എസ്.ഐ.ടി ആലോചന. ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ മോഷണക്കേസില്‍ ആവും ആദ്യം കുറ്റപത്രം നല്‍കുക. ഇതുവരെയുള്ള കണ്ടെത്തലുകള്‍ ചേര്‍ത്ത് ആദ്യഘട്ട കുറ്റപത്രം നല്‍കാനാണ് ആലോചിക്കുന്നത്.

New Update
murari babu
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇടക്കാല കുറ്റപത്രം അതിവേഗം സമര്‍പ്പിക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനു കോടതി ജാമ്യം നൽകിയത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തിന്റെ പശ്ചാത്തലത്തിലാണ്. 

Advertisment

മുരാരി ബാബുവിനു പിന്നാലെ മറ്റു പ്രതികള്‍ക്കും ജാമ്യം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതോയാണ് എസ്ഐടി ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.


murari babu

അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നല്‍കാനാണ് എസ്.ഐ.ടി ആലോചന. ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ മോഷണക്കേസില്‍ ആവും ആദ്യം കുറ്റപത്രം നല്‍കുക. ഇതുവരെയുള്ള കണ്ടെത്തലുകള്‍ ചേര്‍ത്ത് ആദ്യഘട്ട കുറ്റപത്രം നല്‍കാനാണ് ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി ശാസ്ത്രീയ പരിശോധന ഫലത്തെക്കുറിച്ചു വി.എസ്.സി.യിലെ ഉദ്യോഗസ്ഥരുമായി ഉടന്‍ ചര്‍ച്ച നടത്തും.

ഇതുവഴി നഷ്ടമായ സ്വര്‍ണത്തിന്റെ അളവില്‍ വ്യക്തത വരുത്താന്‍ ആകും എന്നാണു കരുതുന്നത്. അതിനുശേഷം ഒമ്പതാം തീയതി ഹൈക്കോടതിയില്‍ നല്‍കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ കുറ്റപത്രം നല്‍കാനുള്ള താല്‍പര്യം അറിയിക്കും. കോടതി അനുവദിച്ചാല്‍ ആദ്യഘട്ട കുറ്റപത്രം നല്‍കും. കുറ്റപത്രം നല്‍കിയാലും ഗൂഢാലോചന കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും.


അതേസമയം, എസ്.ഐ.ടിക്ക് വീഴ്ച സംഭവിച്ചുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതു വഴി പ്രതികള്‍ക്കു ജാമ്യത്തിന് അവസരം ഒരുക്കുകയായിരുന്നു എസ്.ഐ.ടി. 


vd satheesan

പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതോടെ ഇനിയും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. എസ്.ഐ.ടിയെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാത്തതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മര്‍ദമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.


ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാതെ നീണ്ടുപോകുന്നതു കുറ്റവാളികള്‍ മുഴുവന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങുന്നതിനു കാരണമാകും. എസ്.ഐ.ടിയുടെ മേല്‍ വലിയ തോതിലുള്ള സമ്മര്‍ദമാണു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളത്. 


അന്വേഷണം വരാന്‍ സാധ്യതയുള്ളവര്‍ക്കു കൂടി ഇപ്പോള്‍ ലഭിച്ച ജാമ്യം അനുകൂലമായി ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment