/sathyam/media/media_files/2025/11/20/shabarimala-ed-2025-11-20-18-35-10.jpg)
കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രംഗത്ത്. കേസിന്റെ മുഴുവൻ രേഖകളും കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഇ.ഡി കേസിൽ രംഗപ്രവേശം ചെയ്യുന്നത്.
ശബരിമലയിലെ സ്വർണ ഉരുപ്പടികളിൽ ഉണ്ടായ തിരിമറിയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഗൗരവകരമാണെന്ന് വിലയിരുത്തിയാണ് കോടതി നീക്കം.
നിലവിലെ കേസിന്റെ എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ രേഖകളും എത്രയും വേഗം ഇഡിക്ക് കൈമാറണം. കേസിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകളുമാണ് ഇഡി പരിശോധിക്കുക.
കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നു മായിരുന്നു എസ്‌ഐടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്‌ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷൻ അറിയിച്ചത്. എന്നാൽ ഈ വാദം തള്ളിയാണ് രേഖകൾ ഇ.ഡിയെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ശബരിമലയിലെ കാണിക്കയായും മറ്റും ലഭിച്ച സ്വർണ്ണ ഉരുപ്പടികളിൽ വലിയ രീതിയിലുള്ള തിരിമറി നടന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചില ഉദ്യോഗസ്ഥരുടെ പങ്കും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു.
ശബരിമലയിൽ നടന്ന സ്വർണക്കടത്തിയതിലൂടെയോ സ്വർണ്ണം വിറ്റഴിച്ചതിലൂടെയോ വലിയ തോതിലുള്ള സാമ്പത്തിക ലാഭം പ്രതികൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നും വിദേശ ബന്ധങ്ങൾ ഉണ്ടോ എന്നുമാവും പ്രധാനമായും ഇ.ഡി അന്വേഷിക്കുക.
/filters:format(webp)/sathyam/media/media_files/2025/12/19/n-vasu-murari-babu-2025-12-19-13-02-34.jpg)
ശബരിമലയിലെ ശ്രീകോവിലിൻറെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായി പ്രത്യേക അന്വേഷണ സംഘം എടുത്തിട്ടുള്ള കേസ്.
സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്. ഇവ രണ്ടിലും നടന്ന ഇടപാടുകൾ ഇ.ഡി വിശദമായി പരിശോധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us