/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-2026-01-09-18-23-59.jpg)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയാണു നടന്നതെന്നും, സ്‌പോണ്‍സര്‍ഷിപ്പിലെ കള്ളക്കളി തന്ത്രി അറിഞ്ഞു തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എസ്ഐടി തന്ത്രി രാജീവരരെ അറസ്റ്റു ചെയ്തത്.
മുന്‍പു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് നടത്തിയ 'ദൈവതുല്യരായ ആളുകള്‍' എന്ന പ്രസ്താവനയോട്, 'ദൈവതുല്യരായ എത്ര ആളുകളുണ്ടെന്ന് എനിക്കെങ്ങനെ അറിയാന്‍ കഴിയും ?' എന്നായിരുന്നു രാജീവരരുടെ പ്രതികരണം.
തന്ത്രി കണ്ഠര് മോഹനരും ഇതിനുമുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്. തന്ത്രിയില്‍ നിന്നു കഴിഞ്ഞ നവംബറിലും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെയെല്ലാം ചുമതല ദേവസ്വം ബോര്‍ഡിനാണ്.
/filters:format(webp)/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-2-2026-01-09-18-28-55.jpg)
പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ദേവസ്വം ഉദ്യോഗസ്ഥരാണു സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് മുന്‍പു മൊഴി നല്‍കിയിരുന്നു.
വളരെ രഹസ്യമായാണ് എസ്ഐടി തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. തന്ത്രിയെ ചോദ്യം ചെയ്യുമെന്ന സൂചന പോലും എസ്ഐടി പുറത്തുവിട്ടിരുന്നില്ല. ഇന്നു രാവിലെ കൊച്ചിയിലെ എസ്ഐടി ഓഫീസിലേക്കു ചോദ്യം ചെയ്യാനായാണു രാജീവിനെ വിളിച്ചുവരുത്തിയത്.
അപ്പോഴൊന്നും അറസ്റ്റിലേക്കു പോകുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ ചോദ്യം ചെയ്യലിനു ശേഷം എസ്‌ഐടി അപ്രതീക്ഷിതമായി തന്ത്രിയെ അറസ്റ്റ് ചെയ്തു ഞെട്ടിക്കുകയായിരുന്നു.
കേസില്‍ തന്ത്രിയുടെ പങ്കിനെക്കുറിച്ച് നേരത്തെ മുതല്‍ അന്വേഷണ സംഘത്തിനു സംശയമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ തന്ത്രപരമായ ഇടപെടലാണു നടത്തിയത്.
ശബരിമലയിലെ എല്ലാ കാര്യത്തിലും തന്ത്രിയുടെ അനുമതികള്‍ ആവശ്യമാണ്. ഇതില്‍ തന്ത്രി നല്‍കിയ ചില അനുമതികള്‍ സംശയാസ്പദമാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍.
വെള്ളിയാഴ്ച രാവിലെയാണു കണ്ഠരര് രാജീവരരെ എസ്ഐടി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ ബന്ധമാണുള്ളതെന്ന് എസ്ഐടി കണ്ടെത്തല്‍.
/filters:format(webp)/sathyam/media/media_files/2025/10/11/unnikrishnan-potty-2025-10-11-16-50-10.jpg)
ബെംഗളൂരു ക്ഷേത്രത്തില്‍ തുടങ്ങിയ ബന്ധമാണു തന്ത്രിയും പോറ്റിയും തമ്മിലുള്ളത്, പാളികള്‍ കൊണ്ടുപോയതിനെ തന്ത്രി എതിര്‍ത്തിരുന്നില്ല തുടങ്ങിയ നിര്‍ണായക കണ്ടെത്തലുകളാണ് എസ്ഐടിയുടേത്.
കൊച്ചിയിലെ എസ്‌ഐടി ഓഫിസില്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിനു ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us