/sathyam/media/media_files/2025/12/30/kadakampalli-durendran-ps-prasanth-2025-12-30-14-43-58.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി. ഇക്കഴിഞ്ഞ 24നാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 24ന് എസ്‌ഐടി ഓഫീസിൽ വെച്ചാണ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തത്.
/filters:format(webp)/sathyam/media/media_files/2026/01/24/kadakampally-2026-01-24-14-47-45.jpg)
മുമ്പ് മരന്തിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും പറയപ്പെടുന്നു. 2021മുതലുള്ള കടകംപള്ളി സുന്ദ്രേന്റെ സാമ്പത്തിക വളർച്ചയിലും അന്വേഷണം നടന്നേക്കും. അതേ സമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പൂർത്തിയാകുന്നതോടെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമർപ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
/filters:format(webp)/sathyam/media/media_files/2025/11/21/a-padmakumar-2025-11-21-14-11-28.jpg)
ഇതിനിടെ തന്ത്രി കണ്ഠരര് രാജീവരരുടെ സ്വകാര്യ ബാങ്കിലെ കോടികളുടെ നിക്ഷേപം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. തിരുവല്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് തന്ത്രി ഈ തുക നിക്ഷേപിച്ചിരുന്നത്. ബാങ്ക് പൊളിഞ്ഞിട്ടും തരന്തി പൊലീസിലോ സർക്കാരിന്റെ മറ്റ് വിഭാഗങ്ങളിലോ പരാതി നൽകാൻ കൂട്ടാക്കിയില്ല എന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരശേഖരണത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us