ശബരിമല തീര്‍ത്ഥാടനത്തിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്. ചികിത്സ തേടിയത് മൂന്നര ലക്ഷം തീര്‍ത്ഥാടകര്‍. അടുത്ത തീര്‍ത്ഥാടനകാലത്ത് നിലക്കലില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മിക്കും

ആയുര്‍വേദ ഹോമിയോ ആശുപത്രികള്‍ മുഖേനെയും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ചികിത്സ നല്‍കാന്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും സാധിച്ചു. 

New Update
sabarimala111

 പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്. മൂന്നര ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ചികിത്സ തേടിയത്. കൃത്യമായ സമയത്ത് ചികിത്സ ഒരുക്കിയത് വഴി ഹൃദയാഘാതം വന്ന 122 തീര്‍ത്ഥാടകരുടെ ജീവന്‍ രക്ഷിക്കാനായി.

Advertisment

പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 11 സര്‍ക്കാര്‍ ആശുപത്രികളിലാണ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയത്.


 നിസാര രോഗങ്ങള്‍ മുതല്‍ ഹൃദയാഘാതം പോലെ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വരെ ചികിത്സ നല്‍കി. അലോപ്പതി ആശുപത്രി മുഖേന മൂന്നര ലക്ഷം തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി.


ആയുര്‍വേദ ഹോമിയോ ആശുപത്രികള്‍ മുഖേനെയും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ചികിത്സ നല്‍കാന്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും സാധിച്ചു. 


അടുത്ത തീര്‍ത്ഥാടനകാലത്ത് തന്നെ നിലക്കലില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മിക്കാനാണ് ലക്ഷ്യം. മികച്ച ആരോഗ്യ സേവനം നല്‍കിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.


 

Advertisment