ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്‌പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം

നിലവില്‍ പ്രതിദിന സ്‌പോട്ട് ബുക്കിങ് പരിധി 20,000 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍ ഭക്തര്‍ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്.

New Update
2677306-ayyapa-sangamam-high-court


കൊച്ചി: ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്‌പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഉണ്ടാവുക എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അറിയിച്ചു.

Advertisment

C


മണിക്കൂറുകളോളം ക്യൂവില്‍ നിന്ന ശേഷമാണ് ദര്‍ശനം ലഭിച്ചത്. ചിലര്‍ തിരക്ക് കാരണം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.


സ്‌പോട്ട് ബുക്കിങ് പരിധി 20,000 തന്നെയാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാന്‍ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു. 

സ്‌പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറയ്ക്കുന്നതോടെ പ്രതിദിനം ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.


വിര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 70000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. രാവിലെ വാദത്തിനിടെ പറഞ്ഞ പോലെ കാര്യങ്ങള്‍ നടന്നില്ലല്ലോ എന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചിരുന്നു. 


തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ ഏകോപനമില്ലായ്മയെയും കോടതി വിമര്‍ശിച്ചിരുന്നു.

Advertisment