ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്‍കൂര്‍ ജാമ്യം തേടി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍. ഹൈക്കോടതി ആവശ്യം നേരത്തെ തള്ളിയിരുന്നു

ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം.

New Update
jayasree

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്‍കൂര്‍ ജാമ്യം തേടി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍.

Advertisment

ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. 

ഹൈക്കോടതി ആവശ്യം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐടി. 

ശബരിമലയില്‍ നിന്നും അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘത്തിന് 500 കോടിയുടെ സ്വത്ത് വകകള്‍ കടത്തി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം . കൊള്ളയുടെ സുപ്രധാന വിവരങ്ങള്‍ അറിയാവുന്ന വ്യവസായിയുടെ വിവരങ്ങളും രമേശ് ചെന്നിത്തല എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു.

വിദേശത്തായിരുന്നു വ്യവസായിയെ നാട്ടിലേക്ക് എത്താന്‍ ആവശ്യപ്പെട്ട ശേഷമാണ് നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചത്.

Advertisment