ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ' ആണെന്ന് കെ.ജയകുമാർ ; ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ; ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇ ഡി പരിശോധനയ്ക്കിടെ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ പ്രതികരണം

ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട് എന്ന് കൂട്ടിച്ചേർത്തു

New Update
k-jayakumar-1

കൊച്ചി : ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ' ആണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്  കെ.ജയകുമാർ പറഞ്ഞു .

Advertisment

 ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡി അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സത്യം അന്വേഷിക്കുന്ന ഏതു പ്രവർത്തിക്കും ഒപ്പം നിൽക്കുമെന്നും ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

കൂടുതൽ സുതാര്യത ഉണ്ടാവണമെന്ന് പറഞ്ഞ കെ ജയകുമാർ 
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട് എന്ന് കൂട്ടിച്ചേർത്തു. സുതാര്യത  വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

Advertisment