ശബരിമല കേസ്: നിലവിലെ ദേവസ്വം ബോർഡ് പിരിച്ചുവിടണം, സിബിഐ അന്വേഷണം വേണം:  കെ.മുരളീധരൻ

ഗുരുവായൂര്‍ പോയതിനാലാണ് വൈകിയതെന്ന് മുരളീധരന്‍ പറഞ്ഞു

New Update
muralidharan

പത്തനംതിട്ട: പരിപാടി തുടങ്ങി ആറ് മണിക്കൂറിന് ശേഷം അവസാനം കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്തു. 

Advertisment

ഗുരുവായൂര്‍ പോയതിനാലാണ് വൈകിയതെന്ന് മുരളീധരന്‍ പറഞ്ഞു. 

ദേശീയ പാര്‍ട്ടിയായതുംകൊണ്ട് കോണ്‍ഗ്രസിനകത്ത് അഭിപ്രായമുള്ളതുകൊണ്ടും പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസമുണ്ടാകും.

അതുവിചാരിച്ച് അടുത്ത തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയത്തെ ഒരുശതമാനം പോലും ബാധിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

മന്ത്രി വാസവന്‍ രാജിവയ്ക്കണമെന്നും, നിലവിലെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Advertisment