/sathyam/media/media_files/2025/11/18/sabarimala-share-image-2025-11-18-11-43-21.jpg)
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയുടെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്.
മതിയായ സുരക്ഷയും ​ഗതാ​ഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു.
കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. അതേസമയം ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന സ്പോ​ട്ട് ബു​ക്കിം​ഗ് 5000 ആ​യി നി​ജ​പ്പെ​ടു​ത്തി. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. നി​ല​യ്ക്ക​ൽ, വ​ണ്ടി​പ്പെ​രി​യാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും സ്പോ​ട്ട് ബു​ക്കിം​ഗ് ല​ഭ്യ​മാ​കു​ക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us