New Update
/sathyam/media/media_files/2024/12/26/zTCVyJ7aAle8ZPmTPxox.jpg)
ശബരിമല: മണ്ഡലകാല തീര്‍ത്ഥാടനം കഴിഞ്ഞ് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതല്‍ സന്നിധാനം വരെയുള്ള ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്തി മുടക്കം വരാതെ വൈദ്യുതി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കെ.എസ്.ഇ.ബി.
പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മുപ്പത്തിയെട്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് മേഖലയിലുള്ളത്.
നാളെ അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കും. ഡിസംബര്‍ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.
നാല്‍പ്പത്തിലധികം വരുന്ന ജീവനക്കാരുടെ സേവനമുറപ്പാക്കി ജോലികള്‍ കൃത്യമായി ചാര്‍ട്ട് ചെയ്താണ് മുന്നോട്ട് പോകുന്നത്.