മകരവിളക്ക്. ആദ്യ ദിനത്തില്‍ വന്‍ ഭക്തജനത്തിരക്ക്. ദര്‍ശനം സുഗമമാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനത്തിന് വന്‍ ഭക്തജന തിരക്ക്.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
Sabarimala mandala pooja

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനത്തിന് വന്‍ ഭക്തജന തിരക്ക്. ആദ്യ ദിനം 66, 394 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. ദര്‍ശനം സുഗമമാക്കാന്‍ വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്.

Advertisment

ജനുവരി 14 നാണ് മകരവിളക്ക്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്.


മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്‌നി പകര്‍ന്നതോടെ തീര്‍ത്ഥാടകര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം തുടങ്ങി.


ജനുവരി 14നാണ് മകരവിളക്ക്, തീര്‍ത്ഥാടനം സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


സുരക്ഷാ ചുമതലക്കായി പൊലീസിന്റെ അഞ്ചാമത് ബാച്ച് സന്നിധാനത്ത് ചുമതലയേറ്റു.


 

 

Advertisment