ശബരിമലയിൽ ഭക്തർക്ക് ഈ ദിവസങ്ങളിൽ നിയന്ത്രണം... ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 30000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35000 ​പേ​രെ​യു​മേ വെ​ർ​ച​ൽ ക്യൂ ​വ​ഴി അ​നു​വ​ദി​ക്കു​ക​യു​ള്ളു.

മ​ണ്ഡ​ല പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്കു ചാ​ർ​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ചൊ​വ്വാ​ഴ്ച​യാ​ണ് ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്.

New Update
sabarimala

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും.

Advertisment

വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 30000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35000 ​പേ​രെ​യു​മേ വെ​ർ​ച​ൽ ക്യൂ ​വ​ഴി അ​നു​വ​ദി​ക്കു​ക​യു​ള്ളു. 

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും സ്‌​പോ​ട്ട് ബു​ക്കിം​ഗ് 2000 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര എ​ത്തു​ന്ന ദി​വ​സം സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ഭ​ക്ത​രു​ടെ നീ​ക്ക​ത്തി​ലും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. 

മ​ണ്ഡ​ല പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്കു ചാ​ർ​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ചൊ​വ്വാ​ഴ്ച​യാ​ണ് ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്.

ഘോ​ഷ​യാ​ത്ര 26ന് ​രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലും ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പ് സ​ന്നി​ധാ​ന​ത്തെ​ത്തും. 

26ന് ​രാ​വി​ലെ ഒ​മ്പ​തി​നു​ശേ​ഷം നി​ല​യ്ക്ക​ൽ നി​ന്നും പ​ത്തി​നു​ശേ​ഷം പ​മ്പ​യി​ൽ നി​ന്നും ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്കു വി​ടി​ല്ല.

ഘോ​ഷ​യാ​ത്ര ശ​രം കു​ത്തി​യി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ഭ​ക്ത​രെ പ​മ്പ​യി​ൽ നി​ന്നു ക​ട​ത്തി​വി​ടു​ന്ന​ത് പു​ന​രാ​രം​ഭി​ക്കു​ക.

Advertisment