New Update
/sathyam/media/media_files/2024/12/26/zTCVyJ7aAle8ZPmTPxox.jpg)
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം. ഇന്ന് മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും.
Advertisment
മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്
ഇന്ന് 12നും 12.30നും ഇടയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മണ്ഡല പൂജ നടക്കും. ഇതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇന്നലെ പമ്പയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ആറു മണിയോടെ സന്നിധാനത്ത് എത്തിച്ചേര്‍ന്നു
സോപാനത്തെത്തുന്ന തങ്ക അങ്കി തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി. പിന്നാലെ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us