ശബരിമലയിൽ മ​ണ്ഡ​ല​കാ​ല​ത്തി​ന് പ​രി​സ​മാ​പ്തി.. രാ​ത്രി പ​ത്തി​ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല​കാ​ല​ത്തി​ന് സ​മാ​പ​നം കു​റി​ക്കും

ശ​ബ​രി​മ​ല​യി​ൽ ഇ​ക്കു​റി റി​ക്കാ​ർ​ഡ് വ​രു​മാ​ന​മാ​ണ് ല​ഭി​ച്ച​ത്. 332.77 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 83.17കോ​ടി രൂ​പ കാ​ണി​ക്ക​യാ​യി ല​ഭി​ച്ചു

New Update
Sabarimala

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച് ശ​ബ​രി​മ​ല ന​ട ഇ​ന്ന് അ​ട​യ്ക്കും.

Advertisment

രാ​ത്രി പ​ത്തി​ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല​കാ​ല​ത്തി​ന് സ​മാ​പ​നം കു​റി​ക്കും.

തു​ട​ർ​ന്ന് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ണ്ടും ന​ട തു​റ​ക്കും. 

ജ​നു​വ​രി 14നാ​ണ് മ​ക​ര​വി​ള​ക്ക്. അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ ഇ​ക്കു​റി റി​ക്കാ​ർ​ഡ് വ​രു​മാ​ന​മാ​ണ് ല​ഭി​ച്ച​ത്. 332.77 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 83.17കോ​ടി രൂ​പ കാ​ണി​ക്ക​യാ​യി ല​ഭി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം 297.06 കോ​ടി രൂ​പ​യാ​യി​രു​ന്നു ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം. ഇ​ത്ത​വ​ണ തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും വ​രു​മാ​നം വ​ർ​ധി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ എ​ത്തി​യ​ത് 30,56,871 പേ​രാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ഇ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ 32,49,756 പേ​ർ എ​ത്തി​യി​രു​ന്നു.

Advertisment