/sathyam/media/media_files/2025/11/25/n-vasu-2025-11-25-14-39-40.jpg)
തിരുവനന്തപുരം: കൊല്ലം വിജിലൻസ് കോടതിയിൽ നടന്ന ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡൻ്റുമായിരുന്ന എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കേസിൽ ഡിസംബർ 3-നാണ് കോടതി വിധി പ്രസ്താവിക്കുക.
എൻ. വാസു വിരമിച്ചതിനുശേഷമാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും, തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉത്തരവിറങ്ങുമ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/04/gold-plste-2025-10-04-15-00-13.jpg)
നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ. വാസു വിരമിച്ചതിനാൽ അദ്ദേഹത്തിൻ്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വ്യക്തമാക്കി.
കൂടാതെ, മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ. വാസു ചെയ്തതെന്നും, അതിനെ ശുപാർശ ചെയ്തുവെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, പ്രതിക്ക് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷയിൽ നവംബർ 29-ന് വിധി പറയും.
കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള എസ്ഐടിയുടെ അപേക്ഷ നാളത്തെ (നവംബർ 26) കോടതി പരിഗണനയ്ക്ക് വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us