New Update
/sathyam/media/media_files/2024/12/26/zTCVyJ7aAle8ZPmTPxox.jpg)
ശബരിമല: വിരി വെയ്ക്കുന്നതിനെ ചൊല്ലി സന്നിധാനത്ത് തീര്‍ത്ഥാടകര്‍ തമ്മില്‍ കയ്യാങ്കളി, മൂന്ന് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.
മകരജ്യോതി ദര്‍ശനത്തിനായി വിരിവെച്ച് വിശ്രമിക്കുന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ തമ്മില്‍ വിരി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലും കൈയ്യേറ്റത്തിലും കലാശിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ സന്നിധാനം വലിയ നടപ്പന്തലില്‍ ആയിരുന്നു സംഭവം.
തുടര്‍ന്ന് നടപ്പന്തലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു.
ഇരു സംഘങ്ങളിലും ഉള്‍പ്പെട്ട നാല് തീര്‍ത്ഥാടകരെ സന്നിധാനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്ന് തീര്‍ത്ഥാടകരുടെയും പരിക്ക് നിസാരമാണ്.