ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധന. ഇതുവരെ നാലര ലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനത്തിന്. വരുമാനമായി നേടിയത് 22.7 കോടി രൂപ

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധന

New Update
sabarimala 1

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലര ലക്ഷത്തിലധികം ഭക്തര്‍ ഇക്കുറി ദര്‍ശനത്തിനെത്തി.

Advertisment

22. 7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടത്.

നട തുറന്നതിന് ശേഷമുള്ള 29 ദിവസത്തെ കണക്ക്

sabarimala-1-2

നവംബര്‍ 15 ന് നട തുറന്നതിന് ശേഷമുള്ള 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് കണക്ക് അവതരിപ്പിച്ചു. 


തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസ് സംവിധാനം വിജയകരമാണെന്നും 25ന് തയങ്കയങ്കി എത്തുമെന്നും അന്ന് തയയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് പറഞ്ഞു. 


പൊലീസ് സംവിധാനം വിജയകരം

sabarimala police.jpg

22,67,956 തീര്‍ഥാടകരാണ് ഈ സീസണില്‍ ഇതുവരെ ദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലര ലക്ഷത്തിലധികം തീര്‍ഥാടകരുടെ വര്‍ധന. 163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്.


കഴിഞ്ഞ തവണത്തേക്കാള്‍ 22 കോടി 76 ലക്ഷം രൂപ അധിക വരുമാനം ലഭിച്ചു. അരവണ വിറ്റു വരവിലാണ് വന്‍ കുതിപ്പ്. 


കഴിഞ്ഞ വര്‍ഷം 65 കോടി രൂപയിലധികം രൂപയുടെ സ്ഥാനത്ത് ഇക്കുറി 82.5 കോടിയിലധികം രൂപയുടെ വിറ്റുവരവ് ലഭിച്ചു. അരവണ വിറ്റുവരവിലൂടെ ലഭിച്ചത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 17 കോടിയിലധികം രൂപ അധികവരുമാനമാണ് ലഭിച്ചത്.

Advertisment