/sathyam/media/media_files/2025/12/05/accident-sabarimala-2025-12-05-17-19-20.jpg)
കോട്ടയം: തുടർച്ചയായി തീർഥാടന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. വലിയ ബസുകളാണ് അപകടത്തിൽപ്പെടുന്നവയിൽ ഏറെയും. രണ്ടു ദിവസം കൊണ്ട് കോട്ടയം ജില്ലയിൽ നാലു ബസുകൾ ശബരിമല പാതയിൽ അപകടത്തിൽപ്പെട്ടു. ഇതര സംസ്ഥാന ബസുകളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. അമിത വേഗതയും ഡ്രൈവർ ഉറങ്ങി പോകുന്നതുമാണ് അപകടത്തിലേക്ക് നയിക്കുന്നത്.
/sathyam/media/post_attachments/web-news/en/2025/02/NMAN0567060/image/sabarimala-.1739645581-918779.webp)
കണ്ണിമല, കണമല പോലുള്ള കൊടും വളവുകളിൽ പോലും സ്പീഡ് കുറയ്ക്കാൻ ഇതര സംസ്ഥാനക്കാർ തയാറല്ല. അമിത വേഗത്തിൽ എത്തുന്ന വാഹനം വളവ് വീശിയെടുക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുന്നത് പതിവാണ്. വളവുകളുടെ തുടക്കത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു നിർത്തി മുന്നറിയിപ്പ് നൽകുന്നുണ്ട്. അപ്പോൾ തലയാട്ടി സമ്മതിക്കുമെങ്കിലും കുറച്ചു മുന്നിലേക്ക് മാറിയാൽ സ്പീഡ് കൂട്ടുന്ന സ്ഥിതിയുണ്ട്.
ഇതോടൊപ്പം ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടത്തിന് വഴി വെക്കുന്നുണ്ട്. ദീർഘദൂരം ഓടിയെത്തുന്ന ബസ്സുകളിൽ മിക്കവാറും ഒരു ഡ്രൈവർ മാത്രമേ കാണാറുള്ളൂ. ഇവർ നിർത്താതെ ഓടിക്കുന്നതോടെ ക്ഷീണം കാരണം ഉറങ്ങിപ്പോകുന്നത് പതിവാണ്.
/filters:format(webp)/sathyam/media/media_files/2025/01/18/GiJZX7YOstC7r39VrDzz.jpg)
ഇന്നും ഇന്നലെയുമായി രണ്ട് സ്കൂൾ ബസ്സുകളിൽ തീർത്ഥാടകരുടെ വാഹനം ഇടിച്ചപ്പോഴും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്. ദീർഘ യാത്ര നടത്തുന്നു അധികമായി ഒരു ഡ്രൈവറെ കൂടെ കൊണ്ടുപോകുന്നതും കൃത്യസമയത്ത് വിശ്രമിക്കുന്നതുമാണ് ഉചിതമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us