ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി വ്യക്തമായ സൂചനകള്‍ എസ്‌ഐടിക്ക് നല്‍കിയിരുന്നു.വ്യവസായി എന്നോടു പറഞ്ഞകാര്യങ്ങളാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. അതല്ലാതെ ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല: രമേശ് ചെന്നിത്തല പറഞ്ഞു.

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യവസായി പറഞ്ഞ കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായി തോന്നി. അതാണ് എസ്‌ഐടിയോട് പറഞ്ഞത്. ഇതില്‍ അന്വേഷണം നടത്തേണ്ടതും കണ്ടുപിടിക്കേണ്ടതും അവരാണ്.

New Update
ramesh

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി വ്യക്തമായ സൂചനകള്‍ എസ്‌ഐടിക്ക് നല്‍കിയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 

Advertisment

എസ്‌ഐടി റിപ്പോര്‍ട്ട് അറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹവുമായി സംസാരിച്ചിരുന്നു.

പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുകള്‍ പുറത്തു വരുമെന്നാണ് അദ്ദേഹം പറയുന്നത്. 

വ്യവസായി എന്നോടു പറഞ്ഞകാര്യങ്ങളാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. അതല്ലാതെ ഇതുമായി എനിക്ക് ബന്ധമൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യവസായി പറഞ്ഞ കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായി തോന്നി.

അതാണ് എസ്‌ഐടിയോട് പറഞ്ഞത്. ഇതില്‍ അന്വേഷണം നടത്തേണ്ടതും കണ്ടുപിടിക്കേണ്ടതും അവരാണ്. 

യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് അറിയില്ല. തനിക്ക് ഡി മണിയുമായി ബന്ധമില്ലെന്നും, താന്‍ നല്‍കിയ സൂചനകള്‍ വെച്ച് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ വസ്തുകള്‍ പുറത്തു വരുമെന്നുമാണ് വിദേശ വ്യവസായി തന്നോട് ആവര്‍ത്തിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

Advertisment