New Update
/sathyam/media/media_files/2025/01/15/sBOwfKFONtGz6RbU6SFK.jpg)
തിരുവനന്തപുരം : ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 86 കോടി രൂപയുടെ വരുമാന വര്‍ദ്ധനവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഈ സീസണില്‍ 55 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനത്തിന് എത്തി.
കഴിഞ്ഞ തവണത്തേക്കാള്‍ ലക്ഷത്തിലധികം ഭക്തജനങ്ങള്‍ ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്തി. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വില്‍പ്പനയില്‍ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തില്‍ 126 കോടി രൂപയും ലഭിച്ചു.
147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പതിനയ്യായിരത്തിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരിശ്രമത്തിന്റെ ഫലമാണ് ശബരിമല തീര്‍ഥാടനം ഇത്തവണ പരാതി രഹിതമായത്. ശബരിമലയില്‍ പൂര്‍ണമായി സോളര്‍ വൈദ്യുതിയിലേക്ക് മാറാനുള്ള പദ്ധതിയിലേക്ക് നീങ്ങുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
മാര്‍ച്ച് 31 ന് മുമ്പ് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിഷുവിനോട് അനുബന്ധിച്ച് ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. 50ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ സംഗമത്തിന്റെ ഭാഗമായി പങ്കെടുപ്പിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.