കനത്ത മഴ: ശബരിമലയിൽ കർശന ജാഗ്രത പാലിക്കാൻ തീർഥാടകർക്ക് നിർദേശം, എഡിഎം സാഹചര്യങ്ങൾ വിലയിരുത്തും

New Update
G

പത്തനംതിട്ട: ശബരിമലയില്‍ മഴ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ജലനിരപ്പ് ഉയരുന്നത് അടക്കം വിലയിരുത്തും. വനത്തിനുള്ളില്‍ മഴ കൂടുന്നുണ്ടോ എന്നതും നിരീക്ഷിക്കും.

Advertisment

അതേസമയം, കര്‍ശന ജാഗ്രത പാലിക്കാൻ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നൽകി. രാത്രി യാത്ര ചെയ്യുമ്പോള്‍ തീർഥാടകർ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥ വകുപ്പ് നൽകിയിരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment